
അലിഗഢ് യൂനിവേഴ്‌സിറ്റി മലപ്പുറം സെൻ്ററിൽ ബി.ബി.എ കോഴ്സ് തുടങ്ങുന്നു
മലപ്പുറം : അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി മലപ്പുറം സെൻ്ററിൽ ഈ അധ്യയന വർഷം മുതൽ തുടങ്ങുന്ന ബി.ബി.എ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. സെന്ററിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 60 സീറ്റുകളിലേക്ക് ആണ് പ്രവേശനം. 2013-നു ശേഷം ആദ്യമായാണ് പുതുതായി ഒരു കോഴ്സ് മലപ്പുറം സെന്ററിൽ വരുന്നത്. മലപ്പുറം കേന്ദ്രത്തിൽ നിന്നും സമർപ്പിച്ച നാലുവർഷ ബി.എഡ് പ്രോഗ്രാം, എൽ.എൽ.എം, എം.എഡ്, നാലുവർഷ ഡിഗ്രി പ്രോഗ്രാമുകളും യൂനിവേഴ്സിറ്റിയുടെ വ്യത്യസ്ത ഫാകൽറ്റികളുടെ പരിഗണനയിലാണെന്ന് കേന്ദ്രം ഡയറക്ടർ ഫൈസൽ വ്യക്തമാക്കി. യൂനിവേഴ്സിറ്റിയുടെ…