
സ്കൂളുകളിൽ സുരക്ഷാ പരിശോധന;നിർദേശവുമായി കേന്ദ്രം
സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സ്‌കൂളുകളിലും അടിയന്തരമായി പരിശോധന നടത്താൻ കേന്ദ്രസർക്കാർ നിർദേശം നൽകി. സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിലെ ജീർണിച്ചതും ഉപയോഗശൂന്യവുമായ കെട്ടിടങ്ങൾ കണ്ടെത്താനാണ് ഈ നീക്കം. പരിശോധന എത്രയും വേഗം പൂർത്തിയാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 7-ലെ നിർദേശമനുസരിച്ച്, സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയോ അറ്റകുറ്റപ്പണി നടത്തുകയോ വേണം. യോഗ്യരായ എഞ്ചിനീയർമാർ സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതുവരെ ഇത്തരം കെട്ടിടങ്ങൾ ഉപയോഗിക്കരുതെന്നും അധികാരികൾക്ക് നിർദേശം നൽകി. കേന്ദ്ര വിദ്യാഭ്യാസ…