പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്;  പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025 അദ്ധ്യയന വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ ഉണ്ടെങ്കില്‍ lbstvpm@gmail.com എന്ന മെയിലില്‍ 2025 സെപ്റ്റംബര്‍ 9 നകം അറിയിക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560361, 362, 363, 364 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. റാങ്ക് ലിസ്റ്റിൻ്റെ പൂർണരൂപം താഴെ നൽകുന്നു. The provisional rank list for applicants to the Post Basic B.Sc. Nursing Degree…

Read More

ബി.എസ്.സി നഴ്സിംഗ്;എൻ.ആർ.ഐ അലോട്ട് മെൻ്റ് തീയതി പ്രഖ്യാപിച്ചു

2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് എൽ.ബി.എസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിൽ എൻ.ആർ.ഐ  സീറ്റുകൾ ഉൾപ്പെട്ട കോളേജുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 2025 സെപ്റ്റംബർ 9 ന് പ്രസിദ്ധീകരിക്കുന്നതാണ്. .  www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എൻ.ആർ.ഐ സീറ്റുകളിലേക്ക് പരിഗണിക്കാൻ അർഹരായ അപേക്ഷകർ 02-09-2025 മുതൽ 08-09-2025 വൈകിട്ട് 4 മണി വരെ ഓൺലൈനായി പുതിയ കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല….

Read More

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം വിജയികൾക്ക് ഗ്രേസ് മാർക്ക്

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) നടത്തുന്ന യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈ ഐ പി) സ്‌കൂൾ വിഭാഗം സംസ്ഥാന തല വിജയികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന വൈ ഐ പി-ശാസ്ത്രപദം സംസ്ഥാനതല വിജയികൾക്കാണ് 10 മാർക്കായി അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.  ഹൈസ്‌കൂൾ മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർഥികളിൽ ഇന്നൊവേഷൻ സംസ്‌ക്കാരം വളർത്തിയെടുക്കാൻ സഹായകരമാകുന്ന പരിപാടിയാണ്…

Read More

സ്കൂളുകളിൽ സുരക്ഷാ പരിശോധന;നിർദേശവുമായി കേന്ദ്രം

സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സ്‌കൂളുകളിലും അടിയന്തരമായി പരിശോധന നടത്താൻ കേന്ദ്രസർക്കാർ നിർദേശം നൽകി. സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിലെ ജീർണിച്ചതും ഉപയോഗശൂന്യവുമായ കെട്ടിടങ്ങൾ കണ്ടെത്താനാണ് ഈ നീക്കം. പരിശോധന എത്രയും വേഗം പൂർത്തിയാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 7-ലെ നിർദേശമനുസരിച്ച്, സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയോ അറ്റകുറ്റപ്പണി നടത്തുകയോ വേണം. യോഗ്യരായ എഞ്ചിനീയർമാർ സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതുവരെ ഇത്തരം കെട്ടിടങ്ങൾ ഉപയോഗിക്കരുതെന്നും അധികാരികൾക്ക് നിർദേശം നൽകി. കേന്ദ്ര വിദ്യാഭ്യാസ…

Read More

കർണാടകയിൽ നഴ്സിംഗ് പഠിക്കാൻ ആളില്ല…!

ബെംഗളൂരു: കർണാടകത്തിലെ നഴ്‌സിങ് കോളേജുകളിൽ വിദ്യാർത്ഥികളുടെ കുറവ് രൂക്ഷം. പ്രവേശനത്തിന്റെ ആദ്യഘട്ടം പൂർത്തിയായപ്പോൾ, 649 നഴ്‌സിങ് കോളേജുകളിൽ 165 എണ്ണത്തിലും ഒരു സീറ്റിൽ പോലും പ്രവേശനം നടന്നില്ല. സംസ്ഥാനത്ത് ആകെ ലഭ്യമായ 31,726 നഴ്‌സിങ് സീറ്റുകളിൽ 15,185 എണ്ണത്തിൽ മാത്രമാണ് വിദ്യാർത്ഥികൾ പ്രവേശനത്തിനായി തയ്യാറായിട്ടുള്ളത്. ഇതിൽത്തന്നെ പകുതിയോളം പേർ മാത്രമാണ് ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കിയത്. ഈ വർഷം 100ൽ കൂടുതൽ പേർ പ്രവേശനം നേടിയത് വെറും രണ്ട് കോളേജുകളിൽ മാത്രമാണ്. മംഗളൂരുവിലുള്ള ഫാ. മുള്ളേഴ്‌സ് കോളേജ്…

Read More

എന്‍ഐഡിഎം ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (എന്‍ഐഡിഎം) 202526 വര്‍ഷത്തെ ശൈത്യകാല ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. സ്‌റ്റൈപ്പന്‍ഡോട് കൂടിയുള്ള ഈ പ്രോഗ്രാമിന് ഒക്ടോബര്‍ 2025 മുതല്‍ ജനുവരി 2026 വരെയാണ് കാലാവധി. എന്‍ഐഡിഎം: ലക്ഷ്യവും പ്രവര്‍ത്തനങ്ങളും 2005ലെ ദുരന്തനിവാരണ നിയമപ്രകാരം ദുരന്തനിവാരണ മേഖലയില്‍ പരിശീലനം, ഗവേഷണം, ബോധവത്കരണം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് എന്‍ഐഡിഎം. ദുരന്തസാധ്യത കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഭാവി തലമുറയെ പങ്കാളികളാക്കുകയും, അവരെ ദുരന്തനിവാരണ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുകയുമാണ്…

Read More

ഇൻ്റേൺഷിപ്പിന് അവസരം; പ്രതിമാസം സ്റ്റൈപ്പൻഡ് 25,000 രൂപ

പ്രതിമാസം  25,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കുന്ന  ഇൻ്റേൺഷിപ്പ് പ്രോഗ്രാമുകളിലേക്ക്  ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐസിഎസ്എസ്ആർ) [ജെഎൻയു ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ, അരുണ അസഫ് അലി മാർഗ്, ന്യൂഡൽഹി-110067], 2അപേക്ഷ ക്ഷണിച്ചു. ആറുമാസത്തെ ഇരുപത് സീനിയർ ഇന്റേൺഷിപ്പുകളും മൂന്നുമാസത്തെ ഇരുപത് ജൂനിയർ ഇന്റേൺഷിപ്പുകളുമാണുള്ളത്. അപേക്ഷിക്കുന്നതിനുള്ള യോഗ്യത ഇങ്ങനെ  പ്രതിമാസം 25,000 രൂപ സ്റ്റൈപ്പെന്‍ഡ് ലഭിക്കുന്ന സീനിയർ ഇന്റേൺഷിപ്പുകൾക്ക് അപേക്ഷിക്കുന്നവർക്ക്, അംഗീകൃത സർവകലാശാലയിൽനിന്നോ/സ്ഥാപനത്തിൽനിന്നോ കുറഞ്ഞത് 55 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ സോഷ്യൽ സയൻസസ്, ഹ്യുമാനിറ്റീസ് അല്ലെങ്കിൽ ഇന്റർ…

Read More