
കീം 2025:ഇനിയെന്ത് സംഭവിക്കും..?
തിരുവനന്തപുരം : കീം 2025 പ്രവേശന പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കിയതോടെ സംസ്ഥാനത്ത് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും എൻജിനിയറിങ് കോഴ്സുകളിലേക്കുമുള്ള പ്രവേശനനടപടികൾ അനിശ്ചിതാവസ്ഥയിലായി. കീമിന്റെ പ്രോസപെക്ടസില്‍ അടക്കം വരുത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്തു കൊണ്ട് സി.ബി.എസ്.സി സിലബസിൽ പഠിച്ച വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. കീം പരീക്ഷയുടെ റാങ്ക് ലിസ്റ്റിനായി നടപ്പാക്കിയ പുതുക്കിയ വെയിറ്റേജ് രീതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടികാട്ടിയാണ് ഈ നടപടി. ജസ്റ്റിസ് ഡി.കെ സിങ്ങിന്റേതാണ് ഉത്തരവ്. കീം എന്‍ജിനീയറിങ് പ്രവേശന…