ഫാർമസി, പാരാമെഡിക്കൽ ഡിപ്ലോമാ കോഴ്സുകൾ;അപേക്ഷിക്കാം

representative image
0 0
Read Time:7 Minute, 54 Second

കേരളത്തിലെ സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെ 2025 26 വര്‍ഷത്തെ ഫാര്‍മസി / ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ / പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളുടെ 202526 ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് & ടെക്‌നോളജിക്കാണ് പ്രവേശന പ്രക്രിയയുടെ ചുമതല.

ആകെ 16 കോഴ്‌സുകളാണ് ഉള്ളത്

ഫാര്‍മസി (ഡി.ഫാം), ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മെഡിക്കല്‍ ലാബ് ടെക്‌നോളജി, റേഡിയോ ഡയഗ്‌നോസിസ് & റേഡിയോതെറാപ്പി ടെക്‌നോളജി, റേഡിയോളജിക്കല്‍ ടെക്‌നോളജി, ഒഫ്ത്താല്‍മിക് അസിസ്റ്റന്‍സ്, ഡെന്റല്‍ മെക്കാനിക്, ഡെന്റല്‍ ഹൈജിനിസ്റ്റ്, ഓപറേഷന്‍ തിയേറ്റര്‍ & അനസ്തീസിയ ടെക്‌നോളജി, കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, എന്‍ഡോസ്‌കോപ്പിക് ടെക്‌നോളജി, ഡെന്റല്‍ ഓപറേറ്റിങ് റൂം അസിസ്റ്റന്‍സ്,

റെസ്പിറേറ്ററി ടെക്‌നോളജി, സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലൈ ടെക്‌നോളജി എന്നീ 16 ഡിപ്ലോമ കോഴ്‌സുകള്‍ക്കാണ് പ്രവേശനം. പ്രത്യേക പ്രവേശന പരീക്ഷയില്ല. യോഗ്യതാ പരീക്ഷയുടെ രണ്ടാം വര്‍ഷം നിര്‍ദ്ദിഷ്ട വിഷയങ്ങളില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

കോഴ്‌സ് ദൈര്‍ഘ്യം ഇങ്ങനെ

പൊതുവെ രണ്ടു വര്‍ഷമാണ് ഡിപ്ലോമ കോഴ്‌സുകള്‍. റേഡിയോ ഡയഗ്‌നോസിസ് & റേഡിയോതെറാപ്പി ടെക്‌നോളജി മൂന്നു വര്‍ഷ കോഴ്‌സാണ്. ഫാര്‍മസി പ്രോഗ്രാമിന് മൂന്ന് മാസത്തെ പ്രാക്ടിക്കല്‍ പരിശീലനമുണ്ട്. ഡയാലിസിസ് ടെക്‌നോളജി കോഴ്‌സ് ഇന്റേണ്‍ഷിപ്പടക്കം രണ്ടുവര്‍ഷമാണ്. ഓപറേഷന്‍ തീയേറ്റര്‍ & അനസ്തീസിയ ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, എന്‍ഡോസ്‌കോപ്പി ടെക്‌നോളജി എന്നിവയ്ക്ക് ആറുമാസത്തെ ഇന്റേണ്‍ഷിപ്പടക്കം രണ്ടര വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം.

Representative image

അപേക്ഷാ യോഗ്യത

അപേക്ഷകര്‍ക്ക് 2025 ഡിസംബര്‍ 31ന് 17 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. എന്നാല്‍ സര്‍വിസ് ക്വാട്ടക്കാര്‍ക്ക് 49 വയസില്‍ കൂടാന്‍ പാടില്ല. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഡി.ഫാമിന് ബയോളജിക്കു പകരം മാത്തമാറ്റിക്‌സ് പഠിച്ചാലും മതി. ഡി.ഫാം ഒഴികെ കോഴ്‌സുകള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ പ്ലസ്ടുവില്‍ മൊത്തം 40 ശതമാനം മാര്‍ക്ക് വേണം. പട്ടികവിഭാഗക്കാര്‍ക്ക് 35 ശതമാനം മതി. ഡി.ഫാമിന് മാര്‍ക്ക് വ്യവസ്ഥയില്ല. വി.എച്ച്.എസ്.ഇയില്‍ ചില വൊക്കേഷണല്‍ കോഴ്‌സുകള്‍ പഠിച്ചവര്‍ക്ക് പ്രത്യേക സംവരണമുണ്ട്. ലാബ് ടെക്‌നീഷ്യന്‍ റിസര്‍ച്ച് & ക്വാളിറ്റി കണ്‍ട്രോള്‍  പഠിച്ചവര്‍ക്ക് മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി കോഴ്‌സിന് 5 ശതമാനം സീറ്റും മെയിന്റനന്‍സ് & ഓപറേഷന്‍ ഓഫ് ബയോമെഡിക്കല്‍ എക്യുപ്‌മെന്‍സ്  പഠിച്ചവര്‍ക്ക് ഓപറേഷന്‍ തീയേറ്റര്‍ ടെക്‌നോളജി കോഴ്‌സിന് 2 ശതമാനം സീറ്റും ഇ.സി.ജി & ഓഡിയോമെട്രിക് ടെക്‌നോളജിപഠിച്ചവര്‍ക്ക് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി കോഴ്‌സിന് 2 ശതമാനം സീറ്റുമാണ് നീക്കിവച്ചിട്ടുള്ളത് പി.ഐ.ഒ, ഒ.സി.ഐ വിഭാഗക്കാരെയും പ്രവേശനത്തിനു പരിഗണിക്കും. പിന്നോക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത സംവരണമുണ്ടാകും. വി.എച്ച്.എസ്.ഇ, വിവിധ  നോമിനികള്‍, ഹെല്‍ത്ത് സര്‍വിസസ് ഡിപ്പാര്‍ട്ട്‌മെന്റ്, സ്‌പോര്‍ട്‌സ്, വിമുക്തഭടന്മാര്‍, എയര്‍ഫോഴ്‌സ് മുതലായ വിഭാഗക്കാര്‍ക്ക് വിവിധ കോഴ്‌സുകള്‍ക്ക് സംവരണമുണ്ട്.

അപേക്ഷാ തീയതി ഇങ്ങനെ

www.lbscetnre.kerala.gov.in വഴി ഓഗസ്റ്റ് 12 നകം അപേക്ഷ സമര്‍പ്പിക്കണം. എല്ലാ കോഴ്‌സുകളിലേക്കുമായി ഒറ്റ അപേക്ഷ മതി. 600 രൂപയാണ് അപേക്ഷാഫീ. പട്ടികവിഭാഗക്കാര്‍ക്ക് 300 രൂപ മതി. സര്‍വിസ് ക്വാട്ടക്കാര്‍ക്ക് 600 രൂപയാണ് ഫീസ്. ഫീസ് ഓണ്‍ലൈനായോ വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത ചെലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ശാഖ വഴിയോ അടയ്ക്കാം. ആവശ്യമായ രേഖകള്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. അപേക്ഷയുടെ അന്തിമ കണ്‍ഫര്‍മേഷന്‍ ഓഗസ്റ്റ് 15നു മുമ്പ് ചെയ്തിരിക്കണം.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് എടുത്തു സൂക്ഷിക്കുകയും വേണം. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം വെബ്‌സൈറ്റ് വഴി താല്‍പര്യമുള്ള സ്ഥാപനം/കോഴ്‌സുകളുടെ ഓപ്ഷനുകള്‍ നല്‍കി അലോട്ട്‌മെന്റ് പ്രക്രിയയില്‍ പങ്കെടുക്കണം. മാനേജ്‌മെന്റ് സീറ്റുകളുടെ പ്രവേശനം അതത് സ്ഥാപനങ്ങളാണ് നടത്തുന്നത്. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇമെയില്‍: lbstvpm@gmail.com. ഫോണ്‍: 04712560363, 9400977754.

Name of the courses  and their computer codes:

1. Diploma in Pharmacy (D.Pharm) :DP
2. Diploma in Health Inspector(DHI) :HI
3. Diploma in Medical Laboratory Technology (DMLT) :ML
4. Diploma Radio diagnosis& Radiotherapy Technology(DRRT) :RT
5. Diploma in Radiological Technology(DRT) :RD
6. Diploma in Ophthalmic Assistance (DOA) :OA
7. Diploma in Dental Mechanics (DMC) :MC
8. Diploma in Dental Hygienist(DHC) :HC
9. Diploma in Operation Theatre &Anesthesia Technology (DOTAT) :OT
10. Diploma in Cardio Vascular Technology(DCVT) :CV
11. Diploma in Neuro Technology(DNT) :NT
12. Diploma in Dialysis Technology(DDT) :DT
13. Diploma in Endoscopic Technology(DET) : ET
14. Diploma in Dental Operating Room Assistance (DORA) :DA
15. Diploma in Respiratory Technology (D Resp.T) :DR
16. Diploma in Central Sterile Supply Technology Course (DCSST) : DS

HOW TO APPLY

Application for admission to Professional Diploma Courses 2025 in Pharmacy, Health Inspector and other Paramedical Courses in various Government/Self Financing Institutions can be registered only online through a single application. The provision for applying online is available at  the website www.lbscentre.kerala.gov.in. Submission of more than one application by a  candidate will lead to rejection of the candidature.

Application Fee

The application fee will be as follows:
For General candidates : `600/-
For SC/ST candidates : `300/-
For Service candidates : `600/-

Candidates referred to in Clause 5.3.2 (d), who are children of Inter-Caste married couple of which  one is SC/ST who will be eligible for educational and monetary benefits admissible to SC/ST as per Clause 2 (ii) of GO (MS) No. 25/2005/SCSTDD dated 20.6.2005, and should remit the fee meant forSC/ST and should upload an inter- caste marriage Certificate from the Revenue officials with the  online application form.

BSc Perfusion Technology Overview 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *