
‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത് ‘ മൂന്നാംക്ലാസുകാരൻ്റെ വലിയ പാഠം പങ്കുവച്ച് മന്ത്രി
തൻ്റെ ഉത്തരക്കടലാസിൽ മൂന്നാംക്ലാസുകാരൻ കുറിച്ചിട്ട, പരസ്പര ബഹുമാനത്തിൻ്റെ വലിയ പാഠം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥി അഹാൻ അനൂപ് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്. ‘ബലൂണ്‍ ചവിട്ടിപ്പൊട്ടിക്കല്‍’ മത്സരത്തിന്റെ നിയമാവലി നല്‍കിയ ശേഷം സമാനമായി വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കാനായിരുന്നു ചോദ്യം. ‘സ്പൂണും നാരങ്ങയും’ മത്സരത്തിന്റെ നിയമാവലിയാണ് അഹാന്‍ അനൂപ് തയ്യാറാക്കിയത്….