കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പഠനവകുപ്പുകൾ, അഫിലിയേറ്റഡ് കോളജുകൾ, സ്വാശ്രയ കേന്ദ്രങ്ങൾ എന്നിവ നടത്തുന്ന പിജി, ഇന്റഗ്രേറ്റഡ് പിജി, എൽഎൽഎം, ഫിസിക്കൽ എജ്യുക്കേഷൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് (സിയു–സിഇടി) അപേക്ഷ ക്ഷണിച്ചു. മേയ് 14 മുതൽ 16 വരെയാണ് പരീക്ഷ. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. https://admission.uoc.ac.in എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 16 വരെ അപേക്ഷിക്കാം. 680 രൂപയാണ് അപേക്ഷാഫീ. പട്ടികജാതി, വർഗ വിഭാഗത്തിന് 300 രൂപ. എൽഎൽഎമ്മിന് 920 രൂപയും പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 435 രൂപയുമാണ് ഫീ. അധികമായി അപേക്ഷിക്കുന്ന പ്രോഗ്രാമുകൾക്ക് 100 രൂപ വീതം അടയ്ക്കണം.ഒരു പ്രോഗ്രാമിന്റെ സീറ്റുകളുടെ നാലിരട്ടി അപേക്ഷകർ ഉണ്ടെങ്കിൽ മാത്രമേ അതിനായി പ്രവേശനപരീക്ഷ നടത്തൂ. അല്ലെങ്കിൽ യോഗ്യതാ പ്രോഗ്രാമിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക്‌ലിസ്റ്റിൽനിന്നാകും പ്രവേശനം നടത്തുന്നത്.
![]()
പ്രോഗ്രാമുകൾ
5 വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി: ബോട്ടണി, കെമിസ്ട്രി, ഫിസിക്സ്, സുവോളജി∙
5 വർഷ ഇന്റഗ്രേറ്റഡ് എംഎ: അറബിക്, കംപാരറ്റീവ് ലിറ്ററേച്ചർ, ഡവലപ്മെന്റ് സ്റ്റഡീസ്, ഇക്കണോമിക്സ്, സംസ്കൃതം, തിയറ്റർ ആർട്സ്∙ എംഎ: അറബിക്, കംപാരറ്റീവ് ലിറ്ററേച്ചർ, ഇക്കണോമിക്സ്, ഇംഗ്ലിഷ്, എപിഗ്രഫി, ഫോക്‌ലോർ, ഫങ്ഷനൽ ഹിന്ദി, ഹിന്ദി, ഹിസ്റ്ററി, ജേണലിസം, മലയാളം, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, സോഷ്യോളജി, ഉറുദു, വിമൻ സ്റ്റഡീസ്
എംഎസ്‌സി: അപ്ലൈഡ് ജിയോളജി, അപ്ലൈഡ് സൈക്കോളജി, ബയോകെമിസ്ട്രി, ബയോടെക്നോളജി, ബോട്ടണി, കെമിസ്ട്രി, കെമിസ്ട്രി (നാനോസയൻസ്), കംപ്യൂട്ടർ സയൻസ്, എൻവയൺമെന്റൽ സയൻസ്, ഫൊറൻസിക് സയൻസ്, ഹ്യുമൻ ഫിസിയോളജി, മാത്തമാറ്റിക്സ്, മൈക്രോബയോളജി, ഫിസിക്സ്, ഫിസിക്സ് (നാനോസയൻസ്), റേഡിയേഷൻ ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി
മറ്റ് പിജി പ്രോഗ്രാമുകൾ:
എം.കോം, ലൈബ്രറി സയൻസ്, തിയറ്റർ ആർട്സ്, എൽഎൽഎം (ക്രിമിനൽ ലോ ആൻഡ് ബിസിനസ് ലോ)
എംഎസ്ഡബ്ല്യു, എംസിഎ (റഗുലർ ആൻഡ് ഈവനിങ്) എന്നിങ്ങനെ സർവകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ കേന്ദ്രങ്ങൾ നടത്തുന്ന 2 പ്രോഗ്രാമുകളിലേക്ക് സിയു–സിഇടി വഴി പ്രവേശനമുണ്ട്.സർവകലാശാലാ പഠനവകുപ്പും കേന്ദ്രങ്ങളും അഫിലിയേറ്റഡ് കോളജുകളും നടത്തുന്ന മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (എംപിഎഡ്), ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (ബിപിഎഡ്), ഇന്റഗ്രേറ്റഡ് ബാച്‌ലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (ബിപിഇഎസ്) എന്നീ പ്രോഗ്രാമുകളിലേക്കും സിയു–സിഇടി വഴിയാണു പ്രവേശനം.
![]()
യോഗ്യത
പിജി പ്രോഗ്രാമുകൾക്ക് വിവിധ വിഷയങ്ങളിലെ ബിരുദമാണ് യോഗ്യത. ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമുകൾക്ക് 12–ാം ക്ലാസ് വിജയിക്കണം. യോഗ്യതാ പ്രോഗ്രാമുകളുടെ അവസാന വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഓരോ പ്രോഗ്രാമിന്റെയും യോഗ്യതയും സീറ്റുകളുടെ എണ്ണവും പ്രോസ്പെക്ടസ് വായിച്ച് മനസ്സിലാക്കണം.
പരീക്ഷ ഇങ്ങനെ
3 ദിവസങ്ങളിൽ 6 സെഷനുകളിലായാണ് സിയു-സിഇടി നടത്തുന്നത്. മുഴുവൻ പ്രോഗ്രാമുകളെയും ഈ 6 സെഷനുകളിലായി ക്രമീകരിച്ചിട്ടുണ്ട്. ഈ പട്ടിക പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്. ഓരോ സെഷനിലെയും ഒരു പ്രോഗ്രാമിലേക്കു മാത്രമേ അപേക്ഷ നൽകാൻ സാധിക്കൂ.ഒരു സെഷനിൽനിന്ന് ഒരു പ്രോഗ്രാം എന്ന നിലയിൽ പരമാവധി 6 പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. പരമാവധി 10 വകുപ്പുകൾ/കേന്ദ്രങ്ങൾ/ കോളജുകൾ എന്നിവിടങ്ങളിലേക്കു മാത്രമേ അപേക്ഷ നൽകാൻ സാധിക്കൂ. സിയു–സിഇടി വഴി പ്രവേശനമുള്ള പ്രോഗ്രാമുകളിൽ അഫിലിയേറ്റഡ് കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിൽ ഉൾപ്പെടെ ഇതിന്റെ സ്കോർ അനുസരിച്ചാകും പ്രവേശനം.പരീക്ഷകളുടെ മുൻവർഷ ചോദ്യപ്പേപ്പറുകൾ വെബ്സൈറ്റിലുണ്ട്. ബിപിഎഡ്, ബിപിഇഎസ് പ്രോഗ്രാമുകൾക്കൊഴികെ എല്ലാ പ്രവേശനപരീക്ഷകൾക്കും നെഗറ്റീവ് മാർക്ക് ഉണ്ട്.
Calicut University CU-CET 2026: Apply for PG, Integrated PG, LLM & More
Applications are invited for the Calicut University Centralized Entrance Test (CU-CET) 2026, conducted for admission to various postgraduate and integrated programmes offered by the University of Calicut.
The entrance exam will be held from May 14 to May 16, 2026, and interested candidates can apply online through the official website:
👉 https://admission.uoc.ac.in
The last date to apply is April 16, 2026.
Courses Offered
5-Year Integrated MSc
Botany, Chemistry, Physics, Zoology
5-Year Integrated MA
Arabic, Comparative Literature, Development Studies, Economics, Sanskrit, Theatre Arts
MA Programmes
Arabic, Comparative Literature, Economics, English, Epigraphy, Folklore, Functional Hindi, Hindi, History, Journalism, Malayalam, Music, Philosophy, Political Science, Sanskrit, Sociology, Urdu, Women’s Studies
MSc Programmes
Applied Geology, Applied Psychology, Biochemistry, Biotechnology, Botany, Chemistry, Chemistry (Nanoscience), Computer Science, Environmental Science, Forensic Science, Human Physiology, Mathematics, Microbiology, Physics, Physics (Nanoscience), Radiation Physics, Statistics, Zoology
Exam Pattern & Important Details
- The CU-CET will be conducted in 6 sessions over 3 days.
- All programmes are distributed across these sessions (details available in the prospectus).
- Candidates can apply for only one programme per session.
- A maximum of 6 programmes can be selected (one from each session).
- Applicants can choose up to 10 departments/centres/colleges.
- Admission, including management quota seats in affiliated colleges, will be based on CU-CET scores.
- Previous year question papers are available on the official website.
- Negative marking is applicable for all entrance exams except BPEd and BPES programmes.
Important Dates
- Last Date to Apply: April 16, 2026
- Exam Dates: May 14 – May 16, 2026
How to Apply
- Visit the official website: https://admission.uoc.ac.in
- Register with basic details
- Fill out the application form
- Select preferred programmes and institutions
- Upload required documents
- Pay the application fee and submit
പെർഫ്യൂഷൻ ടെക്നോളജിയെ കുറിച്ചറിയാം