
പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാം… തീരുമാനമായി
ന്യൂഡൽഹി: 2026-27 അധ്യയന വർഷം മുതൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി പരീക്ഷയിൽ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പൺ ബുക്ക് എക്സാം) നടപ്പാക്കാൻ സിബിഎസ്ഇ ഒരുങ്ങുന്നു. ഈ നിർദേശം സിബിഎസ്ഇയുടെ ഗവേണിങ് ബോഡി ജൂണിൽ അംഗീകരിച്ചു. അധ്യാപകരുടെ പിന്തുണ ലഭിച്ചതിനെ തുടർന്നാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭാഷാപഠനം, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഓരോ ടേമിലും മൂന്ന് ഓപ്പൺ ബുക്ക് പരീക്ഷകൾ നടത്താനാണ് പദ്ധതി. ഈ പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ, ക്ലാസ് നോട്ടുകൾ, ലൈബ്രറി…