
കർണാടകയിൽ നഴ്സിംഗ് പഠിക്കാൻ ആളില്ല…!
ബെംഗളൂരു: കർണാടകത്തിലെ നഴ്‌സിങ് കോളേജുകളിൽ വിദ്യാർത്ഥികളുടെ കുറവ് രൂക്ഷം. പ്രവേശനത്തിന്റെ ആദ്യഘട്ടം പൂർത്തിയായപ്പോൾ, 649 നഴ്‌സിങ് കോളേജുകളിൽ 165 എണ്ണത്തിലും ഒരു സീറ്റിൽ പോലും പ്രവേശനം നടന്നില്ല. സംസ്ഥാനത്ത് ആകെ ലഭ്യമായ 31,726 നഴ്‌സിങ് സീറ്റുകളിൽ 15,185 എണ്ണത്തിൽ മാത്രമാണ് വിദ്യാർത്ഥികൾ പ്രവേശനത്തിനായി തയ്യാറായിട്ടുള്ളത്. ഇതിൽത്തന്നെ പകുതിയോളം പേർ മാത്രമാണ് ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കിയത്. ഈ വർഷം 100ൽ കൂടുതൽ പേർ പ്രവേശനം നേടിയത് വെറും രണ്ട് കോളേജുകളിൽ മാത്രമാണ്. മംഗളൂരുവിലുള്ള ഫാ. മുള്ളേഴ്‌സ് കോളേജ്…