10 ലക്ഷം അധ്യാപക തസ്തികകളിൽ ആളില്ല !
ന്യൂഡൽഹി: രാജ്യത്തെ സ്കൂളുകളിൽ ഏകദേശം 10 ലക്ഷത്തോളം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ട്. ഈ ഒഴിവുകൾ എത്രയും വേഗം നികത്തണമെന്ന് സമിതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 2024-25 വർഷത്തെ കണക്കനുസരിച്ച്, പ്രാഥമിക വിദ്യാലയങ്ങളിൽ 5.73 ലക്ഷം (12.6%) തസ്തികകളും സെക്കൻഡറി സ്കൂളുകളിൽ 4.10 ലക്ഷം (16.8%) തസ്തികകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്. ആകെ ഒഴിവുള്ള തസ്തികകൾ 9.83 ലക്ഷമാണ്, ഇത് മൊത്തം തസ്തികകളുടെ 14.07% വരും. കരാർ നിയമനങ്ങൾ അവസാനിപ്പിക്കണം കേന്ദ്ര സർക്കാരിന് കീഴിലുള്ള നവോദയ,…